Skip to main content

തിരുവനന്തപുരത്ത് 391 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 561 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (17 നവംബർ 2020) 391 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 561 പേർ രോഗമുക്തരായി. നിലവിൽ 6,056 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

കോട്ടപ്പുറം സ്വദേശി സുകുമാരൻ (85), ശാസ്തമംഗലം സ്വദേശി രാധാകൃഷ്ണൻ നായർ (83), ആനയറ സ്വദേശിനി അമ്മുക്കുട്ടി (78), കല്ലാട്ടുമുക്ക് സ്വദേശിനി കുൽസുബീവി (55), നേമം സ്വദേശിനി റഷീദ (43) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. 

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 286 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ നാലു പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,560 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,991 പേർ വീടുകളിലും 146 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,747 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

date