Post Category
ഇന്നലെ (18 നവംബർ) 5028 പത്രികകൾ
തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിൽ ഇന്നലെ മാത്രം ലഭിച്ചത് 5028 നാമനിർദേശ പത്രികകൾ. ഇന്നാണ് (19 നവംബർ) പത്രിക സ്വീകരിക്കുന്ന അവസാന തീയതി.
ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ ഇന്നലെ 3888 പേർ പത്രിക സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലേക്ക് 366 പേരും ജില്ലാ പഞ്ചായത്തിൽ 71 പേരും പത്രിക നൽകി.
ജില്ലയിലെ നാല് മുനിസിപ്പാലിറ്റി വാർഡുകളിൽ 396 പേർ ഇന്നലെ പത്രിക സമർപ്പിച്ചു. 307 പേരാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ഡിവിഷനുകളിലേക്കു മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചത്.
date
- Log in to post comments