മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് 134 നാമനിര്‍ദേശ പത്രികകള്‍ കൂടി സമര്‍പ്പിച്ചു
മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ഇന്ന് (നവംബര്‍ 18) 32 ഡിവിഷനില്‍ നിന്നായി 134 നാമനിര്‍ദേശ പത്രികകള്‍കൂടി നല്കി. 37 പുരുഷന്മാരും 43 വനിതകളുമുള്പ്പെടെയുള്ള 80 സ്ഥാനാര്‍ഥികളാണ് ഇന്ന് (നവംബര്‍ 18) 134 സെറ്റ് പത്രികകള്‍ നല്‍കിയത്.
വഴിക്കടവ് (മൂന്ന് വനിതകള്‍), ചോക്കാട് ( ആറ് പുരുഷന്മാര്), കരുവാരക്കുണ്ട് (രണ്ട് വനിതകള്‍), വണ്ടൂര്‍ (രണ്ട് പുരുഷന്മാര്), പാണ്ടിക്കാട് (രണ്ട് വനിതകള്‍), ഏലംകുളം ( നാല് പുരുഷന്മാര്), അങ്ങാടിപ്പുറം (രണ്ട് വനിതകള്‍) ആനക്കയം (രണ്ട് വനിതകള്‍), മക്കരപ്പറമ്പ് (രണ്ട് പുരുഷന്മാര്), എടയൂര്‍ ( രണ്ട് പുരുഷന്മാര്), ആതവനാട് ( മൂന്ന് പുരുഷന്മാര്), എടപ്പാള്‍ ( രണ്ട് പുരുഷന്മാര്), ചങ്ങരംകുളം (രണ്ട് വനിതകള്‍), മാറഞ്ചേരി (രണ്ട് പുരുഷന്മാര്), മംഗലം (രണ്ട് പുരുഷന്മാര്), തിരുന്നാവായ (രണ്ട് പുരുഷന്മാര്), നിറമരുതൂര്‍ (രണ്ട് പുരുഷന്മാര്), രണ്ടത്താണി (മൂന്ന് വനിതകള്‍), പൊന്മുണ്ടം (നാല് വനിതകള്‍), നന്നമ്പ്ര (മൂന്ന് വനിതകള്‍), എടരിക്കോട് (രണ്ട് പുരുഷന്മാര്), ഒതുക്കുങ്ങല്‍ ( അഞ്ച് വനിതകള്‍), പൂക്കോട്ടൂര്‍ ( ഒരു പുരുഷന്), വേങ്ങര ( മൂന്ന് വനിതകള്‍), വെളിമുക്ക് ( മൂന്ന് വനിതകള്‍), തേഞ്ഞിപ്പലം (മൂന്ന് വനിതകള്‍), കരിപ്പൂര്‍ (മൂന്ന് പുരുഷന്മാര്),വാഴക്കാട് ( രണ്ട് വനിതകള്‍), അരീക്കോട് (രണ്ട് വനിതകള്‍), എടവണ്ണ (രണ്ട് വനിതകള്‍), തൃക്കലങ്ങോട് (ഒരു പുരുഷന്), ചുങ്കത്തറ (ഒരു പുരുഷന്).
- Log in to post comments