Skip to main content

1032 പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

 

 

പുതുതായി വന്ന 1032 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 25961 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,57,513 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 207 പേര്‍ ഉള്‍പ്പെടെ 1773 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തലുണ്ട്. ഇന്ന് 8899 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 7,15,868 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,12,770 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,52,694 എണ്ണം നെഗറ്റീവാണ്.പുതുതായി വന്ന 428 പേര്‍ ഉള്‍പ്പെടെ ആകെ 6624 പ്രവാസികളാണ്  നിരീക്ഷണത്തിലുള്ളത്. ഇതില്‍ 339 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും,  6285 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 54462 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

date