Post Category
ഫോട്ടോ ജേണലിസം കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ മൂന്നാം ബാച്ച് ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി കൊച്ചി സെന്ററിലെ ജോമോന്‍ ജോസഫ് ഒന്നാം റാങ്കിനും തിരുവനന്തപുരം സബ്സെന്ററിലെ അഭിലാഷ് എ രണ്ടാം റാങ്കിനും കൊച്ചി സെന്ററിലെ അമല്‍ സോമന്‍, ബേസില്‍ ശ്യാം എന്നിവര്‍ മൂന്നാം റാങ്കിനും അര്‍ഹരായി. കൊച്ചി സെന്ററിലും സബ്സെന്ററിലുമായി 44 പേര്‍ പരീക്ഷയെഴുതി. ഇവരില്‍ 28 പേര്‍ ഫസ്റ്റ്ക്ളാസ്സിനും 10 പേര്‍ സെക്കന്റ് ക്ലാസ്സിനും അര്‍ഹരായി. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ല്‍ ലഭിക്കും.
date
- Log in to post comments