സൂക്ഷ്മ പരിശോധന ഇന്ന്(20 നവംബര്‍)
തിരക്കൊഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍
*ഓരോ വാര്‍ഡിനും പ്രത്യേക സമയം
**സമയക്രമം കര്‍ശനമായി പാലിക്കണമെന്നു കളക്ടര്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് (20 നവംബര്‍). ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ രാവിലെ ഒമ്പതു മുതല്‍ സൂക്ഷ്മ പരിശോധന ആരംഭിക്കും. തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലും മറ്റിടങ്ങളിലും പ്രവര്‍ത്തിക്കുന്ന റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ റിട്ടേണിങ് ഓഫിസര്‍മാരുടെ കാര്യാലയങ്ങളിലും തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍ദ്ദേശിച്ചു. തദ്ദേശ സ്ഥാപന വാര്‍ഡ് അടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധനയ്ക്കു പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇതു പ്രകാരം മാത്രമേ സ്ഥാനാര്‍ഥികളും ബന്ധപ്പെട്ടവരും റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ എത്താവൂ. സ്ഥാനാര്‍ഥിക്കും ഏജന്റിനും നിര്‍ദേശകനും മാത്രമേ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് പ്രവേശനം അനുവദിക്കൂ. പരമാവധി 30 പേര് മാത്രമേ ഒരു സമയം സൂക്ഷ്മ പരിശോധനാ ഹാളില്‍ ഉണ്ടാകാവൂ എന്നും കളക്ടര്‍ അറിയിച്ചു.
സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് കര്‍ശനമായി സാമൂഹിക അകലം പാലിക്കണം. ഇതനുസരിച്ചാണ് എല്ലായിടത്തും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനാ വേളയില്‍ വരണാധികാരി, ഉപവരണാധികാരി, സഹവരണാധികാരി എന്നിവര്‍ നിര്‍ബന്ധമായും മാസ്ക്, ഫെയ്സ് ഷീല്‍ഡ്, കൈയുറ, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
സിവില്‍ സ്റ്റേഷനിലെ ക്രമീകരണങ്ങള്‍ ഇങ്ങനെ
16 റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളാണ് തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ഗേറ്റുകളിലൂടെ മാത്രമേ സൂക്ഷ്മ പരിശോധനയ്ക്ക് എത്തുന്നവരെ പ്രവേശിപ്പിക്കൂ.
ഗേറ്റ് -1
തിരുവനന്തപുരം കോര്‍പ്പറേഷന്റെ 51 മുതല്‍ 75 വരെ ഡിവിഷനുകളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന കളക്ടറേറ്റിലെ സബ് കളക്ടറുടെ ഓഫിസ് (ഒന്നാം നില), പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസ്(നാലാം നില), വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന സ്യൂട്ട് സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫിസ്(മൂന്നാം നില) എന്നിവിടങ്ങളിലേക്കു വരുന്നവര്‍ ഒന്നാമത്തെ ഗേറ്റിലൂടെ പ്രവേശിക്കണം.
ഗേറ്റ് -2
തിരുവനന്തപുരം കോര്‍പ്പറേഷന്റെ 01 മുതല്‍ 25 വരെ ഡിവിഷനുകളിലെ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ജില്ലാ പ്ലാനിങ് ഓഫിസ്(സിവില്‍ സ്റ്റേഷന് നാലാം നില), കോര്പ്പറേഷന് 26 മുതല്‍ 50 വരെ ഡിവിഷനുകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ജില്ലാ സപ്ലൈ ഓഫിസ്(അഞ്ചാം നില), നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ 23 മുതല്‍ 44 വരെ വാര്‍ഡുകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് ഡെവലപ്മെന്റ കമ്മിഷണറുടെ ഓഫിസ്(നാലാം നില), നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ) ഓഫിസ്,(മൂന്നാം നില), വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിശോധന നടക്കുന്ന അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണര്‍(ജനറല്‍) ഓഫിസ്(നാലാം നില) മലയിന്‍കീഴ് പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന സ്പെഷ്യല്‍ തഹസില്‍ദാര്‍(എല്‍.എ)(അഞ്ചാം നില), വെമ്പായം പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന ശ്രീപണ്ടാരവക ലാന്‍ഡ്സ് വിഭാഗം സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസ് എന്നിവിടങ്ങളിലേക്കുള്ളവര്‍ രണ്ടാം നമ്പര്‍ ഗേറ്റ് വഴി പ്രവേശിക്കണം.
ഗേറ്റ് - 3
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ജില്ലാ കളക്ടറുടെ ചേംബര്‍(രണ്ടാം നില), വര്‍ക്കല മുനിസിപ്പാലിറ്റിയുടെ സൂക്ഷ്മ പരിശോധന നടക്കുന്ന ഡെപ്യൂട്ടി കളക്ടര്‍(ആര്‍ആര്‍) ഓഫിസ്(ഒന്നാം നില), വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന ഡെപ്യൂട്ടി കളക്ടര്‍(വിജിലന്‍സ്) ഓഫിസ്(നാലാം നില), പള്ളിച്ചല്‍ പഞ്ചായത്തിന്റെ പരിശോധന നടക്കുന്ന ജില്ലാ സര്‍വെ സൂപ്രണ്ട് ഓഫിസ്(മൂന്നാം നില), കരകുളം പഞ്ചായത്തിന്റെ പരിശോധന നടക്കുന്ന എല്‍.എ. സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസ്(ഏഴാം നില), അരുവിക്കര പഞ്ചായത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുന്ന അഡിഷണല്‍ എല്‍.എ. യൂണിറ്റ് സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസ്(ആറാം നില) എന്നിവിടങ്ങളിലേക്കുള്ളവര്‍ മൂന്നാം ഗേറ്റ് വഴിയും പ്രവേശിക്കണം.
കളക്ടറേറ്റ് വളപ്പില്‍ പാര്‍ക്കിങ് അനുവദിക്കില്ല
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കെത്തുന്നവരുടെ വാഹനങ്ങള്‍ കളക്ടറേറ്റ് വളപ്പില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സൂക്ഷ്മ പരിശോധനയ്ക്കായി സ്ഥാനാര്‍ഥി, നാമനിര്ദേശകന്, ഏജന്റ് എന്നിവര്‍ ഒരു വാഹനത്തില്‍ എത്തണം. വാഹനം സിവില്‍ സ്റ്റേഷനിലെത്തി ആളുകളെ ഇറക്കി സിവില്‍ സ്റ്റേഷന് വളപ്പിനു പുറത്ത് പാര്‍ക്ക് ചെയ്യണമെന്നും കളക്ടര്‍ അറിയിച്ചു.
- Log in to post comments