Post Category
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; ജാഗ്രത പാലിക്കണം
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപെട്ട സാഹചര്യത്തില്‍ തീരദേശവാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. നിലവില്‍ ആഴക്കടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണമെന്നും അറിയിപ്പില്‍ പറയുന്നു.
date
- Log in to post comments