Post Category
സൂക്ഷ്മപരിശോധന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികാ സൂക്ഷ്മപരിശോധന കോവിഡ് - 19 മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു.
1. സൂക്ഷ്മപരിശോധനയ്ക്ക് സൗകര്യപ്രദമായതും വായുസഞ്ചാരം ഉള്ളതുമായ ഹാള്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്. മുന്‍കൂട്ടി അണുവിമുക്തം ആക്കണം.
2. സൂക്ഷ്മപരിശോധന വേളയില്‍ ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദ്ദേശകര്‍ക്കും ഏജന്റുമാര്‍ക്കും മാത്രം പ്രവേശനം അനുവദിക്കുകയുള്ളൂ. പരമാവധി 30 പേര്‍ മാത്രം.
3. സാമൂഹ്യ അകലം പാലിച്ചു വേണം സ്ഥാനാര്‍ഥികള്‍ക്കും മറ്റും ഇരിപ്പിടങ്ങള്‍ തയ്യാറാക്കേണ്ടത്.
4. സൂക്ഷ്മപരിശോധന വേളയില്‍ വരണാധികാരി, ഉപവരണാധികാരി എന്നിവര്‍ മാസ്‌ക്, കൈയുറ, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.
5. സൂക്ഷ്മപരിശോധനയ്ക്ക് നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചിരിക്കണം.
date
- Log in to post comments