Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് വഴി പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ പെന്‍ഷനര്‍മാരും വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക് മാനേജര്‍/ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഈ മാസം (നവംബര്‍)  30 ന് മുമ്പായി സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, എരഞ്ഞിപ്പാലം പി.ഒ., കോഴിക്കോട്-673006, ഫോണ്‍:0495-2360720 എന്ന വിലാസത്തില്‍ അയക്കണം. 2020 ഒക്ടോബര്‍ മാസം ലൈഫ് സര്‍ട്ടിഫിക്കറ്റ് അയച്ചവര്‍ വീണ്ടും അയക്കേണ്ടതില്ല.

date