Skip to main content

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്;  അവസാന ദിനം ലഭിച്ചത് 84 നാമനിര്‍ദ്ദേക പത്രികകള്‍

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിനം ലഭിച്ചത്  69 സ്ഥാനാര്‍ഥികളുടേതായി 84 നാമനിര്‍ദ്ദേശ പത്രികകള്‍. 22 സ്ത്രീകളും 47 പുരുഷന്മാരുമാണ് പത്രിക സമര്‍പ്പിച്ചത്.  നാല് ദിവസങ്ങളിലായി 310 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 125 പുരുഷന്മാരും 87 സ്ത്രികളും ഉള്‍പ്പെടെ 212 പേരാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

നവംബര്‍ 19 ന് ലഭിച്ച നാമനിര്‍ദ്ദേശ പത്രികകള്‍

ചോക്കാട് -2 , കരുവാരക്കുണ്ട് -2, വണ്ടൂര്‍- 5, പാണ്ടിക്കാട് -1, ഏലംകുളം- 1, അങ്ങാടിപ്പുറം -3, ആനക്കയം- 1, മക്കരപ്പറമ്പ് -3, എടയൂര്‍ -1, ആതവനാട് -2, എടപ്പാള്‍ -4, ചങ്ങരംകുളം- 1, മാറഞ്ചേരി -2, മംഗലം-5, തിരുന്നാവായ - 5, നിറമരുതൂര്‍ -1,
തണ്ടത്താണി- 1, പൊന്‍മുണ്ടം- 1, നന്നമ്പ്ര- 1, എടരിക്കോട്- 4, ഒതുക്കുങ്ങല്‍- 1, പൂക്കോട്ടൂര്‍ - 3,  വേങ്ങര - 3, വെളിമുക്ക്- 3, തേഞ്ഞിപ്പലം-2, കരിപ്പൂര്‍- 5, എടവണ്ണ- 1, തുക്കലങ്ങോട് -2, ചുങ്കത്തറ -3

ബ്ലോക്ക് പഞ്ചായത്ത്
അവസാന ദിനത്തില്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 747 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചിരിക്കുന്നത്.  313 സ്ത്രീകളും 434 പുരുഷന്മാരുമാണ് പത്രിക നല്‍കിയത്. നവംബര്‍ 12 മുതല്‍ 19 വരെ  ബ്ലോക്ക് പഞ്ചായത്തിലേക്ക് 1670 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. അവസാന ദിനത്തില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകള്‍

നിലമ്പൂര്‍- 20 (പുരുഷന്‍മാര്‍- 11, വനിതകള്‍ -9), കൊണ്ടോട്ടി 76  (പുരുഷന്‍മാര്‍ -41 വനിതകള്‍- 35), വണ്ടൂര്‍ 36 (പുരുഷന്‍മാര്‍-25 വനിതകള്‍-11), കാളികാവ് 47 (പുരുഷന്‍മാര്‍-26, വനിതകള്‍-21), അരീക്കോട് 52 (പുരുഷന്‍മാര്‍ 30, വനിതകള്‍ 22), മലപ്പുറം 39  (പുരുഷന്‍മാര്‍-19,വനിതകള്‍-20), പെരിന്തല്‍മണ്ണ 74 (പുരുഷന്‍മാര്‍-53, വനിതകള്‍-21), മങ്കട 45 (പുരുഷന്‍മാര്‍ 29, വനിതകള്‍ 16), കുറ്റിപ്പുറം 76 (പുരുഷന്‍മാര്‍ 49, വനിതകള്‍ 27, താനൂര്‍ 48 (പുരുഷന്‍മാര്‍ 24 ,വനിതകള്‍ 24), വേങ്ങര 51  (പുരുഷന്‍മാര്‍ 25, വനിതകള്‍ 26), തിരൂരങ്ങാടി 45 (പുരുഷന്‍മാര്‍-26 വനിതകള്‍-19), തിരൂര്‍ 44 (പുരുഷന്‍മാര്‍-22 വനിതകള്‍-22),  പൊന്നാനി 32 (പുരുഷന്‍മാര്‍-19 വനിതകള്‍-13), പെരുമ്പടപ്പ് 62 (പുരുഷന്‍മാര്‍- 35 വനിതകള്‍-22)
 

date