Skip to main content

കോവിഡ് 19: ജില്ലയില്‍ 4740 പേര്‍ ചികിത്സയില്‍

 

കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4740 പേരാണ് ചികിത്സയിലുള്ളത്.  ഇന്ന് (നവംബർ 19) ജില്ലയില്‍ 496 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഇതുവരെ 87831 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 86229 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 324 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 298 സാമ്പിളുകൾ അയച്ചു. 33773 പേർക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 28337 പേർ രോഗമുക്തി നേടി. ഇനി 447 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 194337 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 785 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 15543 പേർ  വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
 

date