Skip to main content

തെരഞ്ഞെടുപ്പ്; മികച്ച രീതിയില്‍ ഹരിതപെരുമാറ്റച്ചട്ടം പാലിക്കുന്ന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടപ്പാക്കുന്ന സ്വീകരണ/ വിതരണ/ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ശുചിത്വമിഷന്‍ അംഗീകാരപത്രം നല്‍കും.  ഹരിത പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്ന ജില്ലയിലെ അഞ്ച് സ്വീകരണ/ വിതരണ/ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരപത്രം നല്‍കുക.
ജില്ലാ തലത്തില്‍ രൂപീകരിക്കുന്ന പരിശോധനാ സംഘം  കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസിദ്ധീകരിച്ച ഹരിത പെരുമാറ്റച്ചട്ടവുമനുസരിച്ചാണ് വിലയിരുത്തല്‍

date