Skip to main content

പ്രചാരണത്തിൽ കോവിഡ്-19 പ്രോട്ടോക്കോൾ  കർശനമായി പാലിക്കണം: കലക്ടർ

ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കോവിഡ്-19 നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നടത്തുന്നതിൽ രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. വീടുകൾ കയറിയുള്ള പ്രചാരണം, പൊതുയോഗം എന്നിവയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. മറ്റുള്ളവരെ പ്രത്യേകിച്ച് സ്ത്രീകളെ അപമാനിക്കുന്നതിനോ തേജോവധം ചെയ്യുന്നതിനോ സോഷ്യൽ മീഡിയ ഉപയോഗിച്ചാൽ കർക്കശമായ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. ഡേവിസ്, കെ.വി. ദാസൻ, അഡ്വ. രവികുമാർ ഉപ്പത്ത്, പി. ബാലചന്ദ്രൻ, പി.എം. അമീർ, അഡ്വ. സി.ടി. ജോഫി, കെ.എം. സൈനുദ്ദീൻ, രാധാകൃഷ്ണൻ, പി.ആർ. രജീഷ്, സി.വി. കുര്യാക്കോസ്, ജില്ലാ പോലീസ് മേധാവി (സിറ്റി) ആർ. ആദിത്യ, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ യു. ഷീജ ബീഗം, ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എ.വി. അബ്ദുല്ലത്തീഫ്, എ.എം.വി.ഐ ഇ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. 

date