Skip to main content

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കളക്ട്രേറ്റുകളിലെ ഇലക്ഷൻ വിഭാഗം ഓഫീസുകൾ, വരണാധികാരികളുടെ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകൾ എന്നിവ അവധി ദിവസങ്ങളിലും പ്രവർത്തിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അത്യാവശ്യ സന്ദർഭത്തിലല്ലാതെ അവധി അനുവദിക്കരുതെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാലാണ് ഉത്തരവ്.
പി.എൻ.എക്‌സ്. 4094/2020
 

date