Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങൾക്ക് പരിശീലനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കില
എന്നിവ ചേർന്ന് ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങൾക്കാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കലക്ടർ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ വിഷയാവതരണം നടത്തി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫ ഡോ. അനീഷ്, കെഎസ്ഡിഎംഎ ഹസാർഡ് അനലിസ്റ്റ് റോണു മാത്യു എന്നിവർ ക്ലാസെടുത്തു. തിരഞ്ഞെടുപ്പ് സമയത്ത് അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങൾ വിനോദ് കുമാർ, രാജു പി കെ എന്നിവർ വിശദീകരിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന, ഡെപ്യൂട്ടി കളക്ടർ (ഡി.എം) ഡോ. റെജിൽ എം സി എന്നിവർ സംസാരിച്ചു.
നഗരകാര്യ വകുപ്പ് ഡയറക്ടർ രേണു രാജ് ഐഎഎസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ ലത്തീഫ്, ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ വി വി സുധാകരൻ, ഡിസാസ്റ്റർ മാനേജ്‌മെൻറ് പ്ലാൻ കോർഡിനേറ്റർ നൗഷബ നാസ് എന്നിവർ പങ്കെടുത്തു. 

date