Post Category
ജില്ലാ പഞ്ചായത്ത്; പത്രികകളുടെ പരിശോധന ജില്ലാ പഞ്ചായത്ത് ഹാളില്‍
കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്(നവംബര്‍ 20) രാവിലെ 11 മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. വരണാധികാരിയായ ജില്ലാ കളക്ടര്‍ എം. അഞ്ജനയാണ് സൂക്ഷ്മപരിശോധന നടത്തുക. ഒന്നുമുതല്‍ 11 വരെ ഡിവിഷനുകളിലെ പത്രികകള്‍ രാവിലെയും 12 മുതല്‍ 22 വരെ ഡിവിഷനുകളിലേത് ഉച്ചകഴിഞ്ഞ് രണ്ടു മുതലുമാണ് പരിശോധിക്കുക. സ്ഥാനാര്‍ഥിക്കും നിര്‍ദേശകനും ഏജന്റിനും മാത്രമാണ് പ്രവേശനം അനുവദിക്കുക.
date
- Log in to post comments