പത്തനംതിട്ട ജില്ലയില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 146 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, അടൂര്‍) 4
2 പന്തളം
(കുരമ്പാല, പൂഴിക്കാട്, മങ്ങാരം, പറന്തല്‍) 6
3 പത്തനംതിട്ട
(വലഞ്ചുഴി, പത്തനംതിട്ട) 6
4 തിരുവല്ല
(മന്നംകരചിറ, ചുമത്ര, പാലിയേക്കര മഞ്ഞാടി) 15
5 ആനിക്കാട്
(നൂറോമാവ്, ആനിക്കാട്) 4
6 അയിരൂര്‍
(ഇടപ്പാവൂര്‍, കാഞ്ഞേറ്റുകര, കോട്ടത്തൂര്‍, തടിയൂര്‍) 4
7 ചിറ്റാര്‍ 1
8 ഏറത്ത്
(വയല, വടക്കടത്തുകാവ്, അന്തിചിറ, ചൂരക്കോട്, അറുകാലിയ്ക്കല്‍) 9
9 ഇലന്തൂര്‍ 1
10 ഏനാദിമംഗലം
(കുറുമ്പകര, ഇളമണ്ണൂര്‍) 6
11 ഇരവിപേരൂര്‍
(ഇരവിപേരൂര്‍) 3
12 ഏഴംകുളം
(തേപ്പുപാറ, കിഴക്കുപുറം, ഇളങ്ങമംഗലം, കൈതപ്പറമ്പ്) 6
13 കടമ്പനാട്
(കടമ്പനാട് നോര്‍ത്ത്, തുവയൂര്‍ സൗത്ത്്) 6
14 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, മാങ്കോട്) 4
15 കല്ലൂപ്പാറ 1
16 കവിയൂര്‍
(കവിയൂര്‍) 4
17 കൊടുമണ്‍
(ഐക്കാട്, കൊടുമണ്‍ചിറ, അങ്ങാടിക്കല്‍ നോര്‍ത്ത്) 13
18 കോന്നി
(പയ്യനാമണ്‍, കോന്നി) 3
19 കോട്ടാങ്ങല്‍
(വായ്പ്പൂര്‍, കുളത്തൂര്‍) 2
20 കോഴഞ്ചേരി
(കോഴഞ്ചേരി) 3
21 കുളനട
(കൈപ്പുഴ നോര്‍ത്ത്, പനങ്ങാട്) 2
22 കുന്നന്താനം
(കുന്നന്താനം, ആഞ്ഞിലിത്താനം) 3
23 കുറ്റൂര്‍
(തലയാര്‍, തെങ്ങേലി) 6
24 മല്ലപ്പളളി
(മല്ലപ്പളളി വെസ്റ്റ്) 2
25 മെഴുവേലി
(കാരിത്തോട്ട) 2
26 നാരങ്ങാനം 1
27 നെടുമ്പ്രം
(കല്ലുങ്കല്‍, പൊടിയാടി) 9
28 നിരണം
(നിരണം) 2
29 ഓമല്ലൂര്‍ 1
30 പളളിക്കല്‍
(തെങ്ങമം, പെരിങ്ങനാട്) 5
31 പന്തളം-തെക്കേക്കര 1
32 പെരിങ്ങര 1
33 പ്രമാടം
(വി-കോട്ടയം, വകയാര്‍, കൈതക്കര, പ്രമാടം) 6
34 പുറമറ്റം
(പുറമറ്റം) 2
35 റാന്നി
(ഇടക്കളം, റാന്നി) 2
36 റാന്നി-പഴവങ്ങാടി
(കരികുളം, മക്കപ്പുഴ) 3
37 റാന്നി-അങ്ങാടി 1
38 റാന്നി-പെരുനാട്
(മാടമണ്‍, റാന്നി-പെരുനാട്, തലപ്പളളി) 4
39 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്കുതോട്, എലിമുളളുംപ്ലാക്കല്‍) 6
40 തോട്ടപ്പുഴശേരി
(മാരാമണ്‍) 2
41 വടശേരിക്കര
(ചെറുകുളഞ്ഞി, ഇടയ്ക്കാട്) 6
42 മറ്റ് ജില്ലക്കാര്‍ 1
ജില്ലയില്‍ ഇതുവരെ ആകെ 18894 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 15144 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 104 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഒന്‍പതു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 218 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 16922 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1859 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1717 പേര്‍ ജില്ലയിലും, 142 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 10
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 109
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 18
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 73
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 131
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 53
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 65
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 59
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 33
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 72
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 854
12 സ്വകാര്യ ആശുപത്രികളില്‍ 122
ആകെ 1599
ജില്ലയില്‍ 3541 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2783 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4177 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 172 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 131 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 10501 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 113555, 0, 113555.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 91427, 248, 91675.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 3271, 42, 3313.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3823, 1, 3824.
6 സി.ബി.നാറ്റ് പരിശോധന 243, 0, 243.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 212804, 291 , 213095.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 765 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1056 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1026 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.55 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.27 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 53 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 86 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1270 കോളുകള്‍ നടത്തുകയും, 12 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.
- Log in to post comments