തദ്ദേശഭരണ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയ പരിധി ഇന്ന് (നവംബര്‍ 23) ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് അവസാനിക്കും. ഇതോടെ ജില്ലയില്‍ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള മത്സരത്തിന്റെ യഥാര്‍ഥ ചിത്രം തെളിയും. നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിയ്ക്കുന്നത് ജില്ലയില്‍ തുടരുകയാണ്. ഇന്നലെ (നവംബര്‍ 22) വൈകീട്ട് 6.10 വരെയുള്ള കണക്കനുസരിച്ച് മലപ്പുറം ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളില്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ച പത്രികകളില്‍ 957 പത്രികകള്‍ പിന്‍വലിച്ചു. ഇതനുസരിച്ച് ജില്ലയിലിപ്പോള്‍ 13,762 പേരാണ് മത്സര രംഗത്ത് തുടരുന്നത്.
നഗരസഭകളില്‍ 264 പേര് പത്രികകള്‍ പിന്‍വലിച്ചു. ഇതോടെ 2,177 പോരാണ് മത്സര രംഗത്തുള്ളത്. ഗ്രാമ പഞ്ചായത്തുകളില്‍ 651 പേരാണ് ഇതുവരെ പത്രികകള്‍ പിന്‍വലിച്ചത്. ഇപ്പോള്‍ മത്സര രംഗത്ത് 10,034 പേരാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 42 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുനിന്ന് പിന്മാറിയത്. 1,347 പേര് മത്സര രംഗത്ത് തുടരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 204 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് തുടരുന്നു.
- Log in to post comments