Post Category
അവാര്‍ഡ് വിതരണം
എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.സി എന്നീ വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2020 വര്‍ഷത്തേക്കുളള വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 12 ന് വൈകിട്ട് അഞ്ചിനു മുമ്പായി തിരുവനന്തപുരം ജില്ലാ ക്ഷേമനിധി ഓഫിസില്‍ എത്തിക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ അറിയിച്ചു. കൂടൂതല്‍ വിവരങ്ങള്‍ക്ക് 0471-2325582.
date
- Log in to post comments