Skip to main content

ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആര്‍.ഡിക്കു കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കൊടുങ്ങല്ലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ബി.എ ഇംഗ്ലീഷ് ലാങ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ കോഴ്‌സിന്, കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറവും, പ്രോസ്‌പെക്റ്റസും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷ ഫോറം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150/- രൂപ) അപേക്ഷിക്കണം.  തുക കോളേജില്‍ നേരിട്ടും അടയ്ക്കാം.  വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്ബ്‌സൈറ്റായ www.ihrd.ac.in സന്ദര്‍ശിക്കുക.

date