Skip to main content

മത്സര ചിത്രം തെളിഞ്ഞു; അന്തിമ സ്ഥാനാർഥിപ്പട്ടികയിൽ 6,402 പേർ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം തെളിഞ്ഞു. 6,402 സ്ഥാനാർഥികളാണു ജനവിധി തേടി ജില്ലയിൽ മത്സരിക്കുന്നത്. പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ (23 നവംബർ) വൈകിട്ട് മൂന്നിന് അവസാനിച്ചതോടെയാണ് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപമായത്.

ആകെ സ്ഥാനാർഥികളിൽ വനിതകളാണു കൂടുതൽ. 3,329 പേർ. 3,073 പുരുഷ സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്. 

ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്ക് 4,710 പേരാണു ജനവിധി തേടുന്നത്. ഇതിൽ 2,464 പേർ വനിതകളും 2,246 പേർ പുരുഷന്മാരുമാണ്. 266 വനിതകളും 257 പുരുഷന്മാരുമടക്കം 523 സ്ഥാനാർഥികളാണു ബ്ലോക്ക് പഞ്ചായത്തിൽ മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലെ ആകെ 97 സ്ഥാനാർഥികളിൽ 46 വനിതകളും 51 പുരുഷന്മാരുമുണ്ട്.

തിരുവനന്തപുരം കോർപ്പറേഷനിൽ ആകെ 556 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. 278 വനിതകളും 278 പുരുഷന്മാരും. 274 വനിതകളും 242 പുരുഷന്മാരുമടക്കം 516 പേരാണു മുനിസിപ്പാലിറ്റികളിൽ മത്സരിക്കുന്നത്.

അന്തിമ സ്ഥാനാർഥിപ്പട്ടികയായതോടെ ഓരോരുത്തർക്കുമുള്ള ചിഹ്നങ്ങളും ഇന്നലെ അനുവദിച്ചു. വരണാധികാരികളുടെ ഓഫിസുകളിലായിരുന്നു ചിഹ്നം അനുവദിക്കുന്ന നടപടികൾ നടന്നത്.

date