Post Category
ഐ.എച്ച്.ആര്‍.ഡി കോളേജില്‍ പി.ജി കോഴ്‌സിലേക്ക് പ്രവേശനം
ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരളാ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പെരിശ്ശേരി അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ 'പുതുതായി അനുവദിച്ച എം.കോം ഫിനാന്‍സ്' കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്‌പെക്റ്റസും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200/ രൂപ) അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04792456499, 9446029691
date
- Log in to post comments