Skip to main content

സ്ഥാനാർഥികളുടെ യോഗം ചേർന്നു

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകൾ, തിരുവനന്തപുരം കോർപ്പറേഷൻ വാർഡുകൾ എന്നിവിടങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിലും കോർപ്പറേഷനുകളിൽ മത്സരിക്കുന്നവരുടെ യോഗം സബ് കളക്ടർ എം.എസ് മാധവിക്കുട്ടി, ജില്ലാ സപ്ലൈ ഓഫീസർ ജലജ എസ്. റാണി എന്നിവരുടെ അധ്യക്ഷതയിലുമാണ് ചേർന്നത്. 

തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ പാലിക്കേണ്ട നിബന്ധനകൾ, പെരുമാറ്റച്ചട്ട ലംഘനം എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. മത്സരിക്കുന്ന സ്ഥാനാർഥികളുടെ തിരിച്ചറിയൽ കാർഡ്, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പകർപ്പ്, തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സമർപ്പിക്കുന്ന ഫോം എന്നിവ യോഗത്തിൽ വിതരണം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന യോഗത്തിൽ എ.ഡി.എം വി.ആർ വിനോദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജോൺ. വി സാമുവൽ എന്നിവർ പങ്കെടുത്തു.

date