Post Category
ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകര്‍ പ്ലസ്ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്. പഠന കാലയളവില്‍ സ്റ്റൈപന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.captkerala.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2474720, 2467728.
date
- Log in to post comments