Skip to main content

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 612 പേര്‍ക്ക് രോഗബാധ 779 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 574 പേര്‍ക്ക് വൈറസ്ബാധ
27 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 7,813 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 85,192 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 27) 612 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 574 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 27 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും ഏഴ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. അതേസമയം 779 പേരാണ് ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയത്. ഇവരുള്‍പ്പെടെ 61,948 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തരായത്.

ജില്ലയില്‍ 85,192 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 7,813 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 581 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 374 പേരും 360 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 333 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

കോവിഡ് 19 വ്യാപനത്തിനുള്ള സാധ്യത ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ യാതൊരുവിധത്തിലുമുള്ള അലംഭാവവും പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡ് കാലത്ത് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വൈറസ് വ്യാപനത്തിന് കാരണമായേക്കുമെന്നതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ഥികളും പൊതുജനങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ആവശ്യമായ ജാഗ്രത പുലര്‍ത്തുകയും സാമൂഹ്യ അകലം ഉറപ്പാക്കുകയും വേണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാതെയും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (നവംബര്‍ 27) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ - 03
ആലങ്കോട് - 04
ആലിപ്പറമ്പ് - 01
അമരമ്പലം - 11
ആനക്കയം - 08
അങ്ങാടിപ്പുറം - 19
അരീക്കോട് - 03
ആതവനാട് - 02
ചാലിയാര്‍ - 04
ചീക്കോട് - 10
ചേലേമ്പ്ര - 08
ചെറിയമുണ്ടം - 02
ചെറുകാവ് - 02
ചോക്കാട് - 04
ചുങ്കത്തറ - 08
എടക്കര - 06
എടപ്പറ്റ - 02
എടപ്പാള്‍ - 04
എടരിക്കോട് - 02
എടവണ്ണ - 17
എടയൂര്‍ - 04
ഏലംകുളം - 01
ഇരിമ്പിളിയം - 02
കാലടി - 06
കാളികാവ് - 04
കല്‍പകഞ്ചേരി - 01
കണ്ണമംഗലം - 02
കരുളായി - 04
കരുവാരക്കുണ്ട് - 17
കാവനൂര്‍ - 04
കീഴാറ്റൂര്‍ - 03
കോഡൂര്‍ - 04
കൊണ്ടോട്ടി - 11
കൂട്ടിലങ്ങാടി - 01
കോട്ടക്കല്‍ - 08
കുറുവ - 05
കുറ്റിപ്പുറം - 08
കുഴിമണ്ണ - 03
മക്കരപ്പറമ്പ് - 04
മലപ്പുറം - 29
മമ്പാട് - 06
മംഗലം - 04
മഞ്ചേരി - 18
മങ്കട - 10
മാറാക്കര - 08
മാറഞ്ചേരി - 08
മേലാറ്റൂര്‍ - 04
മൂന്നിയൂര്‍ - 08
മൂര്‍ക്കനാട് - 06
മൂത്തേടം - 23
മൊറയൂര്‍ - 02
മുതുവല്ലൂര്‍ - 02
നന്നമ്പ്ര - 02
നന്നംമുക്ക് - 08
നിലമ്പൂര്‍ - 15
നിറമരുതൂര്‍ - 01
ഊരകം - 05
പള്ളിക്കല്‍ - 10
പാണ്ടിക്കാട് - 05
പരപ്പനങ്ങാടി - 04
പെരിന്തല്‍മണ്ണ - 05
പെരുമ്പടപ്പ് - 01
പെരുവള്ളൂര്‍ - 03
പൊന്മള - 07
പൊന്മുണ്ടം - 01
പൊന്നാനി - 03
പൂക്കോട്ടൂര്‍ - 12
പോരൂര്‍ - 04
പോത്തുകല്ല് - 05
പുളിക്കല്‍ - 14
പുല്‍പ്പറ്റ - 06
പുറത്തൂര്‍ - 10
പുഴക്കാട്ടിരി - 02
താനാളൂര്‍ - 01
താനൂര്‍ - 05
തലക്കാട് - 01
താഴേക്കോട് - 09
തേഞ്ഞിപ്പലം - 09
തെന്നല - 01
തിരുവാലി - 02
തൃക്കലങ്ങോട് - 09
തുവ്വൂര്‍ - 03
തിരൂര്‍ - 08
തിരൂരങ്ങാടി - 06
ഊര്‍ങ്ങാട്ടിരി - 04
വളാഞ്ചേരി - 10
വള്ളിക്കുന്ന് - 09
വട്ടംകുളം - 04
വാഴക്കാട് - 16
വാഴയൂര്‍ - 16
വഴിക്കടവ് - 11
വെളിയങ്കോട് - 09
വേങ്ങര - 07
വെട്ടത്തൂര്‍ - 01
വെട്ടം - 01
വണ്ടൂര്‍ - 05

മറ്റ് ജില്ലക്കാര്‍

പാലക്കാട് - 01
കോഴിക്കോട് - 01
 

 

date