Post Category
വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ തൊഴിലധിഷ്ഠിത / പ്രവൃത്തിപര / സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് 2020 - 21 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മറ്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവരും ഇതേ കോഴ്സ് ഫീസിളവ് ലഭിക്കുന്നവരും സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. അപേക്ഷകര്‍ക്ക് കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ചിരിക്കണം. വാര്‍ഷിക വരുമാന പരിധി ഇല്ല. അപേക്ഷകള്‍ ഡിസംബര്‍ 15 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0491 2971633.
date
- Log in to post comments