Skip to main content

പൊതുജന പരാതി പരിഹാര അദാലത്ത്

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി താലൂക്കിലെ പൊതു ജന പരാതി പരിഹാര അദാലത്ത് 2020 ഡിസംബര്‍ 21 ന് രാവിലെ 10 മണിക്ക് നടത്തുന്നു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഓണ്‍ലൈന്‍ വഴിയാണ് പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഇന്ന് (ഡിസംബര്‍ അഞ്ച്) മുതല്‍ 15-ാം തീയതി വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ഇ ഡിസ്ട്രിക്ട് വഴി നേരിട്ടോ ഇ മെയില്‍ വഴിയോ പരാതി സ്വീകരിക്കുന്നതാണ്. ചികിത്സ സഹായം (സി.എം.ഡി.ആര്‍.എഫ്), എല്‍ ആര്‍ എഫ് കേസ്, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റൂട്ടറിയായി പരിഹാരം കാണേണ്ട പ്രശ്നങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഹരിക്കും

date