ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ പതിനൊന്നാം സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു
ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ പതിനൊന്നാം സ്ഥാപക ദിനാഘോഷം പ്ലാനിംഗ് ബോര്‍ഡ് അംഗവും കോവിഡ് പ്രതിരോധ വിദഗ്ധ സമിതി ചെയര്‍മാനുമായ ഡോ. ബി ഇക്ബാലിന്റെ വീഡിയോ പ്രസംഗത്തോടെ സംഘടിപ്പിച്ചു. 'കോവിഡ് സാധാരണം, അസാധാരണം നവസാധാരണം' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം. മികച്ച അദ്ധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍് അവാര്‍ഡ് സമ്മാനിച്ചു. മെഡിസിന്‍ രംഗത്ത് കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ഡോ.കെ. ജി. സജീത് കുമാര്‍, ആയുര്‍വേദ മേഖലയില്‍ തിരുവനന്തപുരം ഗവണ്മെന്റ് ആയുര്‍വ്വേദ മെഡിക്കല്‍ കോളജിലെ ഡോ. എസ്.ഗോപകുമാര്‍, ഹോമിയോപ്പതിയില്‍ കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളജിലെ ഡോ. ബീനാ ദാസ്. ടി.ആര്‍, ദന്ത വിഭാഗത്തില്‍ തിരുവനന്തപുരം ഗവണ്മെന്റ് ഡെന്റല്‍ കോളജിലെ ഡോ.കെ. ഹര്‍ഷകുമാര്‍ എന്നിവരാണ് ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡിന് അര്‍ഹരായത്. മലപ്പുറം മിംസ് കോളേജ് ഓഫ് നഴ്‌സിങ്ങിലെ ഡോ. സി.എച്ച് ഷെജില നഴ്‌സിംങ് മേഖലയില്‍ നിന്നും പെരിന്തല്‍മണ്ണ അല്‍ ഷിഫാ കോളേജ് ഓഫ് ഫാര്‍മസിയിലെ ഡോ. അരുണ്‍ റഷീദ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് മേഖലയില്‍ നിന്നും അങ്കമാലി എസ്.എം.ഇ. സി.പി.എ.എസിലെ സുബിന്‍ ചുങ്കത്ത് അലൈഡ് ഹെല്‍ത്ത് സയന്‍സസ് മേഖലയില്‍ നിന്നും ഈ വര്‍ഷത്തെ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡിന് അര്‍ഹരായി. സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ചടങ്ങില്‍ അധ്യക്ഷനായി.
പ്രൊ വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന്‍, രജിസ്ട്രാര്‍ ഡോ. ഏ. കെ. മനോജ് കുമാര്‍, പരീക്ഷാ കട്രോളര്‍ ഡോ. എസ്. അനില്‍ കുമാര്‍ അക്കാദമിക് ഡീന്‍ ഡോ. വി.വി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
- Log in to post comments