Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് 375 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു    397 പേർക്ക് രോഗമുക്തി 

 

പാലക്കാട് ജില്ലയിൽ ഇന്ന്(ഡിസംബർ 3) 375 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 221 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഏഴ് പേർ എന്നിവർ ഉൾപ്പെടും. 397 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ- 35 പേർ

പട്ടിത്തറ സ്വദേശികൾ- 26 പേർ

പട്ടാമ്പി സ്വദേശികൾ- 20 പേർ

ഒറ്റപ്പാലം സ്വദേശികൾ - 17 പേർ

കിഴക്കഞ്ചേരി, ഓങ്ങല്ലൂർ സ്വദേശികൾ- 
 15 പേർ വീതം
 
തിരുവേഗപ്പുറ സ്വദേശികൾ - 14 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ - 10 പേർ

അഗളി സ്വദേശികൾ - 9 പേർ

ലക്കിടി-പേരൂർ, തേങ്കുറിശ്ശി, വടക്കഞ്ചേരി, മണ്ണാർക്കാട് സ്വദേശികൾ - 8 പേർ വീതം

ചളവറ സ്വദേശികൾ - 7 പേർ

അലനല്ലൂർ, മേലാർകോട്, വെള്ളിനേഴി, പെരിങ്ങോട്ടുകുറിശ്ശി, പല്ലശന, നെന്മാറ സ്വദേശികൾ - 6 പേർ വീതം

ചെർപ്പുളശ്ശേരി, കോട്ടോപ്പാടം, കൊടുമ്പ്, മുതലമട സ്വദേശികൾ - 5 പേർ വീതം

ഷൊർണൂർ, കൊല്ലങ്കോട്, തൃത്താല, കുമരംപുത്തൂർ, കണ്ണാടി, കാഞ്ഞിരപ്പുഴ സ്വദേശികൾ - 4 പേർ വീതം

പിരായിരി, അകത്തെതറ, പുതുപ്പരിയാരം, കടമ്പഴിപ്പുറം, മലമ്പുഴ, നല്ലേപ്പിള്ളി, പൊൽപ്പുള്ളി, കൊപ്പം, ചിറ്റൂർ - തത്തമംഗലം, കുലുക്കല്ലൂർ, എലപ്പുള്ളി, കാരാകുറുശ്ശി, മുതലമട, പറളി, കരിമ്പ - 3 പേർ വീതം

വാണിയംകുളം, ചാലിശ്ശേരി, കണ്ണമ്പ്ര, എലവഞ്ചേരി, വടവന്നൂർ, മുണ്ടൂർ, പുതുനഗരം, കോട്ടായി, തച്ചമ്പാറ, കാവശ്ശേരി, മരുതറോഡ്, പെരുവെമ്പ്, വല്ലപ്പുഴ, കൊഴിഞ്ഞാമ്പാറ, വിളയൂർ, പുതുശ്ശേരി സ്വദേശികൾ - 2 പേർ വീതം

മാത്തൂർ, പെരുമാട്ടി, തൃക്കടീരി, കേരളശ്ശേരി, പുതൂർ, തരൂർ, നെല്ലായ, കരിമ്പുഴ, നെല്ലിയാമ്പതി, തച്ചനാട്ടുകര, കുഴൽമന്ദം, തെങ്കര, വണ്ടാഴി, പരുതൂർ, കപ്പൂർ, തിരുമിറ്റക്കോട്, മണ്ണൂർ, നാഗലശ്ശേരി സ്വദേശികൾ - ഒരാൾ വീതം
 
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4641 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, ആലപ്പുഴ, കാസർകോട് ജില്ലകളിലും രണ്ട് പേർ കൊല്ലം, നാല് പേർ തിരുവനന്തപുരം, എട്ട് പേർ കോഴിക്കോട്,  28 പേർ തൃശ്ശൂർ, 37 പേർ എറണാകുളം, 87 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date