സഭാ ടിവിയുടെ പരിപാടികളുടെ സമയക്രമം
കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികൾ വിവിധ ചാനലുകളിൽ ഡിസംബർ 13 മുതൽ 19 വരെ സംപ്രേഷണം ചെയ്യും. സഭയും സമൂഹവും (പ്രസ് പാസ്, വാച്ച് & വാർഡ്), സെൻട്രൽ ഹാൾ സ്പെഷ്യൽ എപ്പിസോഡ് എന്നിവയുടെ സമയക്രമമായി. മലയാളി പ്രവാസത്തിന്റെ ആഫ്രിക്കൻ പ്രയാണം എപ്പിസോഡ് രണ്ടാം ഭാഗമാണ് സെൻട്രൽ ഹാൾ സ്പെഷ്യൽ എപ്പിസോഡ്.
സഭയും സമൂഹവും- സമയക്രമം: ഡിസംബർ 13 ന് 24 ന്യൂസിൽ വൈകിട്ട് 4-4.30 നും 14 ന് പുലർച്ചെ 12-12.30 നും (പുന:സംപ്രേഷണം)
14 ന് ജയ്ഹിന്ദിൽ രാത്രി 8.30-9.00 നും 16 ന് രാവിലെ 11.30-12.00 നും (പുന:സംപ്രേഷണം), ഡിസംബർ 15 ന് കൈരളി ന്യൂസിൽ വൈകിട്ട് 4.30-5.00നും ഏഷ്യാനെറ്റ് കേബിൾ വിഷനിൽ രാത്രി 7.00-7.30നും ഞായർ ഉച്ചയ്ക്ക് 1.00-1.30 നും (പുന:സംപ്രേഷണം). കേരളവിഷനിൽ 17 ന് രാത്രി 8.00-8.30 നും 18 ന് രാത്രി 8.00-8.30 നും (പുന:സംപ്രേഷണം). മീഡിയ വണ്ണിൽ 19 ന് രാത്രി 8.30-9.00, ഞായർ ഉച്ചയ്ക്ക് 2.30-3.00നും (പുന:സംപ്രേഷണം).
സെൻട്രൽ ഹാൾ സ്പെഷ്യൽ എപ്പിസോഡ്- സമയക്രമം : ഡിസംബർ 13 ന് ഏഷ്യാനെറ്റ് ന്യൂസ് വൈകിട്ട് 4.30-5.00, റിപ്പോർട്ടർ ടി.വി. വൈകിട്ട് 6.30-7.00നും, 14 ന് പുലർച്ചെ 2.30-3.00നും (പുന: സംപ്രേഷണം), കൗമുദി ടി.വി. 14ന് രാത്രി 8.00-8.30, 15 ന് കൈറ്റ് വിക്ടേഴ്സ് രാത്രി 9.30-10.00 നും, 18 ന് രാത്രി 9.30-10.00 നും(പുന:സംപ്രേഷണം). മാതൃഭൂമി ന്യൂസിൽ 16 ന് വൈകിട്ട് 4.30-5.00 നും 17 ന് പുലർച്ചെ 12.00-12.30 നും (പുന:സംപ്രേഷണം). 17 ന് ദൂരദർശൻ മലയാളത്തിൽ രാത്രി 8.30-9.00 നും 18 ന് രാവിലെ 8.30-9.00 നും (പുന:സംപ്രേഷണം), 18 ന് ന്യൂസ് 18 വൈകിട്ട് 4.30-5.00.
പി.എൻ.എക്സ്. 4288/2020
- Log in to post comments