Skip to main content

തെരഞ്ഞെടുപ്പ്: കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കണം ഡി.എം.ഒ

 

 

 

ജില്ലയില്‍ ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി വോട്ടര്‍മാരും പോളിങ്ങ് ഉദ്യോഗസ്ഥരും പോളിങ്ങ് ഏജന്റുമാരും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെടുന്ന എല്ലാവരും മാസ്‌ക് ശരിയായ വിധം ധരിക്കണം. കൈകള്‍ സാനിറ്റെസ് ചെയ്യുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം. വോട്ട് ചെയ്ത് തിരികെ വീട്ടില്‍ എത്തുന്നതുവരെ മാസ്‌ക് താഴ്ത്തരുത്.വോട്ട് ചെയ്യുന്നതിന് മുന്‍പായി രജിസ്റ്ററില്‍ ഒപ്പിടുന്നതിന് പേന കൈയില്‍ കരുതുന്നത് ഉചിതമായിരിക്കും. കോവിഡ് പോസിറ്റീവ് ആയവര്‍ വോട്ടിങ്ങിനുവരുന്ന സമയത്ത് ബൂത്തിലുളളവര്‍ പി. പി. ഇ.കിറ്റ് ധരിക്കുന്നതാണ്.  കുട്ടികളെ യാതൊരു കാരണവശാലും പോളിങ്ങ് ബൂത്തില്‍ കൊണ്ടു പോകരുത്. തെരഞ്ഞെടുപ്പിനു ശേഷം സ്വന്തം വീടുകളില്‍ തിരികെയെത്തിയാല്‍ വസ്ത്രങ്ങള്‍ കഴുകി കുളിച്ചതിനു ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുക.

date