Skip to main content

പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി

 

 

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ജില്ലയിൽ പൂർത്തിയായി. സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ബൂത്തികളിലെത്തിച്ചു. ഇന്ന് രാവിലെ ഏഴു മണി മുതലാണ് വോട്ടെടുപ്പ്. 
ജില്ലയിൽ 2,987 പോളിംഗ് ബൂത്തുകളാണുള്ളത്. 20 കേന്ദ്രങ്ങളിൽ നിന്നാണ് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് സാമഗ്രികളെത്തിച്ചത്.  പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.  
17,303 പോളിംഗ് ഉദ്യോഗസ്ഥരെയാണ്  തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. 14,935 ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തിലുണ്ടാവും. 400 പേരടങ്ങിയ സ്പെഷ്യല്‍ പോളിംഗ്  ഉദ്യോഗസ്ഥരെയും വിനിയോഗിച്ചിട്ടുണ്ട്.

date