Skip to main content

സർക്കാർ വകുപ്പുകൾക്കാവശ്യമായ തുണിത്തരങ്ങൾ കൈത്തറി/ഖാദി സ്ഥാപനങ്ങളിൽ നിന്ന് വാങ്ങണം

കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നതിനാലും സംസ്ഥാനത്ത് കൈത്തറി/ഖാദി മേഖലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾക്കാവശ്യമായ തുണിത്തരങ്ങളും മറ്റുൽപ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൈത്തറി/ഖാദി സ്ഥാപനങ്ങളിൽ നിന്നു തന്നെ വാങ്ങാൻ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ (ഏകോപനം) വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.
ഇത്തരം സ്ഥാപനങ്ങളിൽ നിന്നു തുണിത്തരങ്ങൾ വാങ്ങുന്നതിനാവശ്യമായ ടെണ്ടർ നടപടികളിൽ ഇളവ് നൽകുന്ന കാര്യം പരിശോധിക്കണം. കൂടാതെ സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങൾ/അർധ സർക്കാർ സ്ഥാപനങ്ങൾ ഒരു നിശ്ചിത ശതമാനം കൈത്തറി/ഖാദി തുണിത്തരങ്ങൾ/ഉത്പ്പന്നങ്ങൾ വാങ്ങുന്നതിന് നടപടികൾ സ്വീകരിക്കണം. എല്ലാ സർക്കാർ വകുപ്പുകളും ഇക്കാര്യത്തിൽ ആവശ്യമായ കർശന നടപടികൾ കൈക്കൊള്ളണമെന്ന് സർക്കുലർ നിർദേശിച്ചു.
പി.എൻ.എക്‌സ്. 4314/2020

date