Skip to main content

ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ്‌ചെയർമാൻ സന്ദർശനം നടത്തും

ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആതിഫ് റഷീദ് കേരളത്തിലെ വിവിധ ജില്ലകൾ സന്ദർശിക്കും. 19ന് കേരളത്തിലെത്തുന്ന അദ്ദേഹം 20ന് മലപ്പുറം സന്ദർശിക്കും. ഉച്ചയ്ക്ക് 12. 30 മുതൽ തെയ്യങ്ങാട് ഗവ. സ്‌കൂൾ, തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പുതുപ്പൊന്നാനി ഗവ. ഫിഷറീസ് എൽ. പി സ്‌കൂൾ, കടവനാട് ഗവ. എൽ. പി സ്‌കൂൾ എന്നിവ സന്ദർശിക്കും. വൈകിട്ട് ആറ് മണിയോടെ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ എത്തും. രാത്രി 8.30ന് കൊച്ചിയിലേക്ക് തിരിക്കും. 21ന് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ 15ഇന പദ്ധതിയുടെ അവലോകന യോഗത്തിൽ സംബന്ധിക്കും. വൈകിട്ട് 3.30ന് ന്യൂനപക്ഷ വിഭാഗത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. 22ന് രാത്രിയോടെ അദ്ദേഹം  ന്യൂഡൽഹിയിലേക്ക് മടങ്ങും.
പി.എൻ.എക്‌സ്. 4346/2020

date