Skip to main content

ജില്ലയില്‍ 714 പേര്‍ കൂടി കോവിഡ് വിമുക്തരായി 377 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 355 പേര്‍ക്ക് വൈറസ്ബാധ
രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ
16 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 6,197 പേര്‍
82,969 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് വ്യാപന നിരക്കില്‍ മലപ്പുറം ജില്ലക്ക് ഇന്ന് (ഡിസംബര്‍ 15) നേരിയ ആശ്വാസം. ജില്ലയില്‍ 377 പേര്‍ക്കാണ് ഇന്ന് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 714 പേര്‍ ഇന്ന് രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. ഇവരുള്‍പ്പെടെ 75,977 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 355 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉറവിടമറിയാതെ 16 പേരും രോഗബാധിതരായി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേരും വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.  

ജില്ലയിലിപ്പോള്‍ 82,969 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6,197 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 512 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 296 പേരും 223 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 418 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഘോഷങ്ങളില്‍ ആരോഗ്യ ജാഗ്രത കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡ് 19 വ്യാപനത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുള്ള സമീപനമാണ് എല്ലാവരില്‍ നിന്നുമുണ്ടാകേണ്ടത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഇക്കാര്യം ഉറപ്പുവരുത്തണം. അശ്രദ്ധയോടെയുള്ള സമീപനം വലിയ ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരെല്ലാം കൃത്യമായ ഇടവേളകളില്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ കഴുകണം. മാസ്‌ക് ശരിയായ രീതിയില്‍ ഉപയോഗിക്കണം. വൈറസ് ബാധക്കുള്ള സാധ്യത തിരിച്ചറിഞ്ഞ് സ്വയം സുരക്ഷ ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങളുള്ളവര്‍ അക്കാര്യം മറച്ചുവെക്കരുത്. ആരോഗ്യ സുരക്ഷ ഉറപ്പാക്കി മാത്രമെ മറ്റുള്ളവരുമായി ഇടപഴകാവൂയെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ഡിസംബര്‍ 15) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ - 06
ആലങ്കോട് - 04
ആലിപ്പറമ്പ് - 01
ആനക്കയം - 05
അങ്ങാടിപ്പുറം - 02
അരീക്കോട് - 05
ആതവനാട് - 02
ചീക്കോട് - 03
ചേലേമ്പ്ര - 04
ചെറിയമുണ്ടം - 01
ചെറുകാവ് - 02
ചോക്കാട് - 01
ചുങ്കത്തറ - 01
എടപ്പറ്റ - 01
എടപ്പാള്‍ - 13
എടവണ്ണ - 02
എടയൂര്‍ - 01
ഏലംകുളം - 02
കാലടി - 07
കാളികാവ് - 02
കല്‍പകഞ്ചേരി - 02
കണ്ണമംഗലം - 02
കരുവാരക്കുണ്ട് - 02
കാവനൂര്‍ - 02
കീഴാറ്റൂര്‍ - 01
കീഴുപറമ്പ് - 03
കോഡൂര്‍ - 03
കൊണ്ടോട്ടി - 06
കൂട്ടിലങ്ങാടി - 03
കോട്ടക്കല്‍ - 10
കുറുവ - 03
കുറ്റിപ്പുറം - 01
കുഴിമണ്ണ - 09
മക്കരപ്പറമ്പ - 01
മലപ്പുറം - 11
മമ്പാട് - 10
മഞ്ചേരി - 15
മങ്കട - 03
മാറാക്കര - 01
മാറഞ്ചേരി - 20
മേലാറ്റൂര്‍ - 02
മൂന്നിയൂര്‍ - 03
മൂര്‍ക്കനാട് - 13
മൂത്തേടം - 02
മൊറയൂര്‍ - 08
നന്നമ്പ്ര - 01
നന്നംമുക്ക് - 02
നിലമ്പൂര്‍ - 08
ഊരകം - 02
ഒതുക്കുങ്ങല്‍ - 02
പള്ളിക്കല്‍ - 09
പാണ്ടിക്കാട് - 13
പരപ്പനങ്ങാടി - 13
പറപ്പൂര്‍ - 01
പെരിന്തല്‍മണ്ണ - 01
പെരുമണ്ണ ക്ലാരി - 01
പെരുമ്പടപ്പ് - 03
പെരുവള്ളൂര്‍ - 02
പൊന്മള - 01
പൊന്നാനി - 17
പൂക്കോട്ടൂര്‍ - 01
പോരൂര്‍ - 02
പോത്തുകല്ല് - 01
പുലാമന്തോള്‍ - 05
പുളിക്കല്‍ - 11
പുല്‍പ്പറ്റ - 03
പുഴക്കാട്ടിരി - 03
തവനൂര്‍ - 02
താഴേക്കോട് - 01
തേഞ്ഞിപ്പലം - 11
തിരുനാവായ - 02
തിരുവാലി - 01
തൃക്കലങ്ങോട് - 02
തൃപ്രങ്ങോട് - 01
തിരൂര്‍ - 05
തിരൂരങ്ങാടി - 07
ഊര്‍ങ്ങാട്ടിരി - 04
വളാഞ്ചേരി - 03
വളവന്നൂര്‍ - 07
വള്ളിക്കുന്ന് - 14
വട്ടംകുളം - 03
വാഴക്കാട് - 02
വാഴയൂര്‍ - 03
വഴിക്കടവ് - 01
വെളിയങ്കോട് - 03
വേങ്ങര - 03
വെട്ടത്തൂര്‍ - 01
വെട്ടം - 02
വണ്ടൂര്‍ - 1  

 

date