Skip to main content

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 78.93 ശതമാനം പോളിംഗ്  

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ 78.93 ശതമാനം പോളിംഗ് രേഖപ്പെടുത്തി.  ജില്ലയിലെ 33,55,028 വോട്ടര്‍മാരില്‍ 26,48,080 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.  ജില്ലയില്‍ 12,38,067   പുരുഷ വോട്ടര്‍മാരും 14,10,004 വനിതാ വോട്ടര്‍മാരും ഒന്‍പത് ട്രാന്‍സ് ജെന്‍ഡര്‍മാരും വോട്ട് ചെയ്തു. സംസ്ഥാനത്ത് മൂന്നാം ഘട്ടമായി നടത്തിയ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 8,387 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. നഗരസഭകളിലെ 516 ഉം  ഗ്രാമപഞ്ചായത്തുകളിലെ 3,459 ഉം ഉള്‍പ്പെടെ ജില്ലയില്‍ 3,975 പോളിങ് സ്റ്റേഷനുകളിലായിരുന്നു വോട്ടെടുപ്പ്.  

പോളിംഗ് ശതമാനം

നഗരസഭ

കൊണ്ടോട്ടി- 81.53
കോട്ടയ്ക്കല്‍- 76.74
മലപ്പുറം- 80.73
മഞ്ചേരി- 84.13
നിലമ്പൂര്‍- 76.04
പരപ്പനങ്ങാടി- 78.87
പെരിന്തല്‍മണ്ണ- 78.64
പൊന്നാനി- 77.35
തിരൂര്‍- 77.82
തിരൂരങ്ങാടി- 74.58
വളാഞ്ചേരി- 79.04
താനൂര്‍ - 79.41

ബ്ലോക്ക് പഞ്ചായത്ത്

അരീക്കോട്  - 83.83

കൊണ്ടോട്ടി -81.02

കാളികാവ്  -80.68

കുറ്റിപ്പുറം - 77.76

മലപ്പുറം  - 80.26

മങ്കട  -78.21

നിലമ്പൂര്‍   - 82.02

പെരിന്തല്‍മണ്ണ  -78.01

പെരുമ്പടപ്പ്  -74.14

താനൂര്‍ - 78.05

തിരൂര്‍   -76.81

തിരൂരങ്ങാടി  -77.85

വേങ്ങര  - 75.18

വണ്ടൂര്‍ - 80.47

പൊന്നാനി   -75.93
 

date