കെല്‍ട്രോണ്‍ അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലെ നോളജ് സെന്ററില്‍ വിവിധ അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി +എ.എസ് ഓഫീസ്-മൂന്ന് മാസം),
ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്(ആറ് മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിംഗ് (ഏഴ് മാസം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യന്‍ ആന്റ് ഫോറിന് അക്കൗണ്ടിംഗ് (എട്ട് മാസം) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, പിജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ഹെഡ്് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രെയ്നിംഗ് സെന്റര്‍, തൃക്കണാപുരം, കുറ്റിപ്പുറം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 04942697288, 7306451408
- Log in to post comments