Post Category
വിവിധ കോഴ്സുകളില്‍ സീറ്റ് ഒഴിവ്
വണ്ടൂര്‍ അംബേദ്കര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ബി.കോം കോ-ഓപ്പറേഷന്, ബി.എ എക്കണോമിക്സ്, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി മാത്തമാറ്റിക്സ് എന്നീ കോഴ്സുകളില്‍ ഭിന്നശേഷി, ലക്ഷദ്വീപ്, എസ്.ടി എന്നീ വിഭാഗങ്ങളിലും ബി.എസ.്സി മാത്തമാറ്റിക്സ് കോഴ്സില്‍ സ്പോര്‍ട്സ്, എസ്.സി(കമ്മ്യൂണിറ്റി) എന്നീ വിഭാഗങ്ങളിലും സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 17(വ്യാഴം) ഉച്ചക്ക് മൂന്ന് മണിക്ക് മുന്‍പായി കോളേജ് ഓഫീസില്‍ എത്തിച്ചേരണം. എസ്.ടി വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ എസ്.സി വിഭാഗം വിദ്യാര്‍ത്ഥികളെ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ 04931249666
date
- Log in to post comments