കോവിഡ് 19: ജില്ലയില്‍ 943 പേര്‍ക്ക് രോഗമുക്തി 437 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 407 പേര്‍ക്ക് വൈറസ്ബാധ
രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധരോഗ
26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,664 പേര്‍
81,611 പേര്‍ നിരീക്ഷണത്തില്‍
മലപ്പുറം ജില്ലയില്‍ 943 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് (ഡിസംബര്‍ 16) രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ 76,920 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഇതര വകുപ്പുകളുമായും പൊതുജനങ്ങളുമായും ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ഇന്ന് 437 പേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 407 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉറവിടമറിയാതെ 26 പേരും രോഗബാധിതരായി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേരും വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ജില്ലയിലിപ്പോള്‍ 81,611 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,664 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 543 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 225 പേരും 221 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 420 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച പാടില്ല : ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും അനിവാര്യമാണ്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ഇന്ന് (ഡിസംബര്‍ 16) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ - 01
ആലങ്കോട് - 06
ആലിപ്പറമ്പ് - 01
അമരമ്പലം - 04
ആനക്കയം - 02
അങ്ങാടിപ്പുറം - 06
അരീക്കോട് - 17
ആതവനാട് - 04
ചാലിയാര്‍ - 02
ചീക്കോട് - 01
ചേലേമ്പ്ര - 03
ചെറിയമുണ്ടം - 02
ചെറുകാവ് - 06
ചോക്കാട് - 03
ചുങ്കത്തറ - 08
എടക്കര - 02
എടപ്പറ്റ - 07
എടപ്പാള്‍ - 02
എടവണ്ണ - 09
എടയൂര്‍ - 09
ഇരിമ്പിളിയം - 05
കാളികാവ് - 04
കല്‍പകഞ്ചേരി - 01
കണ്ണമംഗലം - 01
കരുളായി - 02
കരുവാരക്കുണ്ട് - 03
കാവനൂര്‍ - 04
കീഴാറ്റൂര്‍ - 03
കീഴുപറമ്പ് - 03
കൊണ്ടോട്ടി - 13
കൂട്ടിലങ്ങാടി - 01
കോട്ടക്കല്‍ - 10
കുറുവ - 02
കുറ്റിപ്പുറം - 06
കുഴിമണ്ണ - 01
മക്കരപ്പറമ്പ - 02
മലപ്പുറം - 34
മമ്പാട് - 06
മംഗലം - 01
മഞ്ചേരി - 17
മങ്കട - 09
മാറാക്കര - 05
മാറഞ്ചേരി - 01
മേലാറ്റൂര്‍ - 05
മൂന്നിയൂര്‍ - 11
മൂര്‍ക്കനാട് - 10
മൂത്തേടം - 02
മൊറയൂര്‍ - 04
മുതുവല്ലൂര്‍ - 03
നന്നമ്പ്ര - 01
നന്നംമുക്ക് - 01
നിലമ്പൂര്‍ - 11
ഊരകം - 01
ഒതുക്കുങ്ങല്‍ - 04
ഒഴൂര്‍ - 05
പള്ളിക്കല്‍ - 08
പാണ്ടിക്കാട് - 06
പരപ്പനങ്ങാടി - 01
പറപ്പൂര്‍ - 02
പെരിന്തല്‍മണ്ണ - 07
പെരുമണ്ണ ക്ലാരി - 07
പെരുവെള്ളൂര്‍ - 02
പൊന്മള - 04
പൊന്നാനി - 04
പൂക്കോട്ടൂര്‍ - 03
പോത്തുകല്ല് - 04
പുലാമന്തോള്‍ - 03
പുളിക്കല്‍ - 03
പുല്‍പ്പറ്റ - 02
പുറത്തൂര്‍ - 01
പുഴക്കാട്ടിരി - 02
താനാളൂര്‍ - 03
തലക്കാട് - 03
തവനൂര്‍ - 04
താഴേക്കോട് - 01
തേഞ്ഞിപ്പലം - 04
തെന്നല - 01
തിരുനാവായ - 07
തിരുവാലി - 02
തൃക്കലങ്ങോട് - 11
തൃപ്രങ്ങോട് - 02
തുവ്വൂര്‍ - 02
തിരൂര്‍ - 02
തിരൂരങ്ങാടി - 05
ഊര്‍ങ്ങാട്ടിരി - 01
വള്ളിക്കുന്ന് - 05
വാഴക്കാട് - 03
വാഴയൂര്‍ - 04
വഴിക്കടവ് - 03
വേങ്ങര - 13
വെട്ടത്തൂര്‍ - 01
വെട്ടം - 01
വണ്ടൂര്‍ - 02
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ - 03
- Log in to post comments