Post Category
ജില്ലാ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ഡിസംബര്‍ 21ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ രാവിലെ 9.30ന് റിട്ടേണിംഗ് ഓഫീസര്‍ നല്‍കിയ തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് (ഫോറം 26) സഹിതം നിയുക്ത അംഗങ്ങള്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ച സത്യപ്രതിജ്ഞ വേദിയില്‍ എത്തണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യയോഗം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
date
- Log in to post comments