Post Category
പോളിടെക്‌നിക് - എൻ.സി.സി ക്വാട്ടാ അഡ്മിഷൻ 23ന്
പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ 23ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിംഗ് റിസർച്ച് (SITTTR) ഓഫീസിൽ നടക്കും. സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ പേരുള്ളവർ അർഹത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 9.30 ന് SITTTR, കളമശ്ശേരി ഓഫീസിൽ എത്തണം.
പി.എൻ.എക്‌സ്. 4362/2020
date
- Log in to post comments