Post Category
ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് ഒഴിവ്
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഒഴിവുള്ള ഒരു ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി.എസ്.സി അംഗീകരിച്ച നിശ്ചിത യോഗ്യതയുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ തൊഴില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. 50 വയസില്‍ താഴെയുള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ സൈനിക സേവനം, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748.
date
- Log in to post comments