Skip to main content

സ്രവ പരിശോധന ഇന്ന്(ഡിസംബര്‍ 19)

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരും രോഗബാധയുണ്ടാകാനുള്ള സാഹചര്യത്തില്‍ ഏര്‍പ്പെട്ടവരും ഇന്നും (ഡിസംബര്‍ 19) നാളെയും (ഡിസംബര്‍ 20) അതാത് കേന്ദ്രങ്ങളില്‍ സ്വമേധയാ സ്രവ പരിശോധനയ്ക്ക് എത്തണമെന്ന്  ഡി എം ഒ ഡോ ആര്‍ ശ്രീലത അറിയിച്ചു. പരിശോധന നടക്കുന്ന തീയതി, പരിശോധനാ കേന്ദ്രം, സമയം എന്ന ക്രമത്തില്‍
ഡിസംബര്‍ 19 (ശനി)
പടിഞ്ഞാറേ കല്ലട പ്രാഥമികാരോഗ്യകേന്ദ്രം - രാവിലെ 9.30
തലച്ചിറ പ്രാഥമികാരോഗ്യകേന്ദ്രം- രാവിലെ 9.30
കെ എസ് പുരം കുടുംബാരോഗ്യകേന്ദ്രം - രാവിലെ 9.30
ശൂരനാട് തെക്ക് പ്രാഥമികാരോഗ്യകേന്ദ്രം - രാവിലെ 11.30
വിലങ്ങറ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ - രാവിലെ 11.30,
തഴവ കുടുംബാരോഗ്യകേന്ദ്രം- രാവിലെ 11.30
ഡിസംബര്‍ 20 (ഞായര്‍)
നെടുമണ്‍കാവ് സാമൂഹികാരോഗ്യകേന്ദ്രം- രാവിലെ 9.30
പിറവന്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം- രാവിലെ 9.30
കുണ്ടറ സബ് സെന്റര്‍- രാവിലെ 9.30
കുടവട്ടൂര്‍ യു പി എച്ച് എസ്- രാവിലെ 11.30
ചിറ്റുമല സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ -രാവിലെ 11.30
മാങ്കോട് പ്രാഥമികാരോഗ്യകേന്ദ്രം- രാവിലെ 11.30
 (പി.ആര്‍.കെ നമ്പര്‍ 3382/2020)
 

date