Skip to main content

പി എസ് സി പരീക്ഷ; മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം

പി എസ് സി നടത്തുന്ന പൊതു പ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടുള്ള ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷ എഴുതേണ്ടതായ ജില്ല എന്നിവയില്‍ മാറ്റം വരുത്താന്‍ അവസരം. തങ്ങളുടെ യൂസര്‍ ഐ ഡി, മൊബൈല്‍ ഫോണ്‍ നമ്പര്‍, മാറ്റം വരുത്തേണ്ട ചോദ്യ പേപ്പര്‍ മാധ്യമം, മാറ്റം വരുത്തേണ്ട ജില്ല എന്നീ വിവരങ്ങള്‍ ഉള്‍പ്പടെ അപേക്ഷ ഡിസംബര്‍ 21 ന് വൈകിട്ട് അഞ്ചിനകം പി എസ് സി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. 21 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3383/2020)
 

date