പത്താംതരം/ഹയർ സെക്കൻഡറി തുല്യതാ രജിസ്ട്രേഷൻ ആരംഭിച്ചു
ആലപ്പുഴ: കേരള സർക്കാരും, പൊതുവിദ്യാഭ്യാസ വകുപ്പും, സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന 10ാം തരം, ഹയർസെക്കന്ററി തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 10-ാം തരത്തിന് രജിസ്റ്റർ ചെയ്യുന്നതിന് 7-ാം ക്ലാസ്സ് പാസ്സായിരിക്കണം. 17 വയസ്സ് പൂർത്തിയായിരിക്കണം. 10-ാം തരം പാസ്സാകുന്നവർക്ക് പി..എസ്.സി പരീക്ഷ, ഉപരിപഠനം, പ്രമോഷൻ എന്നിവയ്ക്ക് അവസരം ഉണ്ടാകും. എസ്.സി., എസ്.റ്റി , വികലാംഗർ എന്നിവർക്ക് ഫീസ് സൗജന്യമായിരിക്കും.ഹയർസെക്കന്റിക്ക് രജിസ്റ്റർ ചെയ്യുന്നതിന് 10-ാം ക്ലാസ്സ് പാസ്സായിരിക്കണം. 22 വയസ്സ് പൂർത്തിയായിരിക്കണം. ഹയർസെക്കന്ററി തുല്യതാ പാസ്സാകുന്നവർക്ക് പി.എസ്.സി പരീക്ഷ, ഉപരിപഠനം, പ്രമോഷൻ എന്നിവയ്ക്ക് അവസരമുണ്ടായിരിക്കും, എസ്.സി. വികലാം ഗർ എന്നിവർക്ക് ഫീസ് സൗജന്യമായിരിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന സാക്ഷരതാമിഷന്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9847431754.
- Log in to post comments