Post Category
സൗജന്യ പരിശീലനം
ഐ എച്ച് ആര്‍ ഡി യുടെ കോന്നി എലിമുള്ളുംപ്ലാക്കലിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ നിര്‍മാണ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്ലസ് ടൂ സയന്‍സ്, ടി എച്ച് എസ് സി, വി എച്ച് എസ് സി, ഐ ടി ഐ, ഡിപ്ലോമ, ബി എസ് സി പൂര്‍ത്തിയാക്കിയ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 15 ദിവസത്തെ സൗജന്യ പരിശീലനം നല്‍കും. വിശദ വിവരങ്ങള്‍ www.ihrd.ac.in, caskonni.ihrd.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍: 0468-2382280, 8547005074, 9947193877.
(പി.ആര്‍.കെ നമ്പര്‍ 3424/2020)
date
- Log in to post comments