Skip to main content

 പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്ക് ഹോം നഴ്‌സിംഗ് പരിശീലനം

 

 ഓള്‍ഡേജ് ഹോം, പാലിയേറ്റീവ് കെയര്‍  സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനായി പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതികള്‍ക്ക് പരിശീലനം നല്‍കുന്നു. 18 നും 25 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി,  ഉയര്‍ന്ന യോഗ്യതയുള്ള യുവതികള്‍ക്കാണ് അവസരം. പരിശീലന കാലയളവില്‍ കോഴിക്കോട് പ്രി റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റര്‍ ഹോസ്റ്റലില്‍ താമക്കണം. താമസം, ഭക്ഷണം സൗജന്യമാണ്. അപേക്ഷകള്‍ ഡിസംബര്‍ 31 ന് വൈകീട്ട് നാലിനകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ  ബ്ലോക്ക് /മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളിലോ  നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 -2505005, 9447469280, 9447546617.

date