Skip to main content

മിനി ജോബ്‌ഫെസ്റ്റ്  28 ന്

 

ചിറ്റൂര്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലയിലും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കായി മിനി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.  വാര്‍ഡന്‍, നഴ്‌സ്,  ജൂനിയര്‍ കൗണ്‍സിലര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , സെയില്‍സ് എക്‌സിക്യൂട്ടീവ്, ഡ്രൈവര്‍, കസ്റ്റമര്‍ സര്‍വീസ്, എമര്‍ജന്‍സി മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രോഗ്രാം മാനേജര്‍ എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം. താത്പര്യമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 28 ന് രാവിലെ 10 നകം ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍  നേരിട്ട് ഹാജരാകണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ് . എസ്.എസ്.എല്‍.സി, പ്ലസ്.ടു , ഡിപ്ലോമ, ജി.എന്‍.എം,  ബി.എസ്.സി നഴ്‌സിങ്ങ്, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം . ഫോണ്‍ - 04923 223297

date