Skip to main content

പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യതാ രജിസ്‌ട്രേഷന്‍ ജനുവരി 1 ന് ആരംഭിക്കും. 

 

സാക്ഷരതാമിഷന് കീഴില്‍ ഹയര്‍സെക്കന്ററി, പത്താതരം തുല്യതാ കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2021 ജനുവരി ഒന്നിന് ആരംഭിക്കും. ഏഴാംതരം വിജയിച്ച് 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരത്തലേക്കും, 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്ററി തുല്യത കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. കോമേഴ്‌സ്, ഹ്യൂമാനീറ്റീസ് വിഷയങ്ങളിലാണ് ഹയര്‍സെക്കന്ററി കോഴ്‌സ് നടത്തുന്നത്. പത്താംതരത്തിന് 1850/- രൂപയും, ഹയര്‍സെക്കന്ററി ഒന്നാംവര്‍ഷം 2500/- രൂപയുമാണ് രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള ആകെ കോഴ്‌സ് ഫീസ്. രജിസട്രേഷനും വിശദവിവരങ്ങള്‍ക്കും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭകളിലെ സാക്ഷരതാമിഷന്‍ പ്രേരക്മാരുമായോ, ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായോ ബന്ധപ്പെടാം.  ഫോണ്‍-0491 2505179.

date