Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 303 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 265 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 22) 303 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 141 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 152 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നു വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 3 പേര്‍, 7 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 265 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ-  41 പേര്‍

അമ്പലപ്പാറ സ്വദേശികൾ - 23 പേർ

ഒറ്റപ്പാലം സ്വദേശികൾ - 19 പേർ

നല്ലേപ്പിള്ളി സ്വദേശികൾ - 12 പേർ

ഷൊർണൂർ സ്വദേശികൾ - 11 പേർ

അലനല്ലൂർ, മണ്ണാർക്കാട്, പിരായിരി സ്വദേശികൾ - 10 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ - 9 പേർ 

തരൂർ സ്വദേശികൾ - 7 പേർ 

കാഞ്ഞിരപ്പുഴ, പട്ടാമ്പി സ്വദേശികൾ - 6 പേർ വീതം

ചളവറ, മുതുതല, വാണിയംകുളം സ്വദേശികൾ - 5 പേർ വീതം

എലപ്പുള്ളി, കടമ്പഴിപ്പുറം, കണ്ണാടി, കരിമ്പ, കോട്ടോപ്പാടം, നെല്ലായ, ഓങ്ങല്ലൂർ, പൊൽപ്പുള്ളി,  വണ്ടാഴി സ്വദേശികൾ - 4 പേർ വീതം

ചിറ്റൂർ-തത്തമംഗലം നഗരസഭ, കരിമ്പുഴ, കാവശ്ശേരി, കൊടുവായൂർ, കോട്ടായി, കുമരംപുത്തൂർ, മുണ്ടൂർ, നെന്മാറ, പറളി, പെരിങ്ങോട്ടുകുറിശ്ശി, പുതുപ്പരിയാരം, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ - 3 പേർ വീതം

അകത്തേത്തറ, ആലത്തൂർ, ചെർപ്പുളശ്ശേരി, എരിമയൂർ, കോങ്ങാട്, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, മാത്തൂർ,പട്ടഞ്ചേരി, പട്ടിത്തറ, തെങ്കര, തിരുവേഗപ്പുറ, തൃത്താല, വടവന്നൂർ സ്വദേശികൾ - 2 പേർ വീതം

അഗളി, അനങ്ങനടി, അയിലൂർ, എലവഞ്ചേരി, കണ്ണമ്പ്ര, കാരാകുറുശ്ശി, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊടുമ്പ്, കൊപ്പം, കുഴൽമന്ദം, മങ്കര, മുതലമട, പല്ലശ്ശന, പരുതൂർ, പെരുവമ്പ്, പുതുക്കോട്, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തച്ചനാട്ടുകര, വിളയൂർ -ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4643 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം,ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലും രണ്ട് പേര്‍  ആലപ്പുഴ, 26 പേര്‍ കോഴിക്കോട്, 45 പേര്‍ തൃശ്ശൂര്‍, 25 പേര്‍ എറണാകുളം, 106 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date